ഡോ. എംജിഎസ് നാരായണന്‍ അനുസ്മരണം കെപിസിസിയില്‍ നടന്നു

Spread the love

പി.ടി.തോമസ് സ്മാരക ഗ്രന്ഥശാല ആന്‍ഡ് ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. എംജിഎസ് നാരായണന്‍ അനുസ്മരണം കെപിസിസി ആസ്ഥാനത്ത് നടന്നു.ചരിത്രത്തെ വളച്ചൊടിക്കാത്ത ചരിത്രകാരനായിരുന്നു എംജിഎസ് നാരായണനെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കേരള ചരിത്രത്തിലും ഇന്ത്യന്‍ ചരിത്രത്തിലും അഗാധമായ അറിവുള്ള അദ്ദേഹം വസ്തുതകളെ വിശകലനം നടത്തുന്നതില്‍ പ്രാവീണ്യം നേടിയ വ്യക്തിയാണ്.

നിലപാടുകള്‍ ശക്തമായി പ്രകടിപ്പിക്കുന്നതില്‍ നിഷ്ഠപുലര്‍ത്തിയ എംജിഎസ് താന്‍ കമ്യൂണിസ്റ്റോ, സംഘിയോ അല്ലായെന്ന് എഴുതിയിട്ടുണ്ടെന്നും ഡോ. ടി പി .ശങ്കരന്‍കുട്ടി നായര്‍ അഭിപ്രായപ്പെട്ടു.

വിമോചന സമരം ജനാധിപത്യം വീണ്ടെടുക്കുന്നതില്‍ അനിവാര്യത പുലര്‍ത്തിയായതായി എംജിഎസ് അഭിപ്രായപ്പെട്ടതായി ഡോ.ഗോപകുമാര്‍ പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, പി.എ.സലീം,ജി.സുബോധന്‍, മുന്‍മന്ത്രി പന്തളം സുധാകരന്‍, കെ.മോഹന്‍കുമാര്‍,പി.ടി.തോമസ് സ്മാരക ഗ്രന്ഥശാല ആന്‍ഡ് ഗവേഷണ വിഭാഗത്തിന്റെ ഭാരവാഹികളായ എച്ച് എസ് ആദര്‍ശ്, എം.എസ്.അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *