നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ അമരക്കാരന്‍ ജിജി ഫിലിപ്പിന് സമ്മാനിച്ചു

Spread the love

ന്യൂഡല്‍ഹി: വയോജന പരിപാലനരംഗത്ത് വ്യത്യസ്തമായതും, ആശാവഹ മായതും, പ്രവര്‍ത്തനം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന കേരള ത്തിലെ മികച്ച മൂന്ന് വയോജന പരിപാലന കേന്ദ്രങ്ങളുടെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപിക നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് പുരസ്‌കാരം നല്‍കിയത്. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ നിരവധി വ്യക്തികളും അവാര്‍ഡ് സ്വീകരിച്ചു.

ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ദീപിക എഡിറ്റര്‍ (നാഷണല്‍ അഫയേഴ്സ്) ജോര്‍ജ് കള്ളിവയലില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പെട്ട എന്നിവര്‍ പ്രസംഗിച്ചു.

വിദേശമലയാളികളുടെ തണല്‍ വീടായി മാറിയ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപികയുടെ പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി വിലയിരുത്താം. ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണായ ഡോ. രേണു ഏബ്രഹാം (USA), വൈസ് ചെയര്‍മാന്‍ ജോയി കുറ്റിയാനി (USA) എന്നിവര്‍ ജിജി ഫിലിപ്പിന്റെ പുരസ്‌കാരലബ്ധിയില്‍ അഭിമാനമുണ്ടെന്ന് അറിയിച്ചു.
അമേരിക്കയില്‍ നിന്ന് റിട്ടയര്‍മെന്റ് ജീവിതം നാട്ടില്‍ മനോഹരമായി ആസ്വദിച്ച് ജീവിക്കു വാനുള്ള തണല്‍ ഒരുക്കുന്ന ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ മോനിപ്പള്ളിയില്‍ പുതിയതായി ആരംഭി ക്കുന്ന ഗ്രാമിക പ്രോജക്ടിന്റെ പ്രചരണാര്‍ത്ഥവും, ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ കൂടുതല്‍ അമേരിക്കന്‍ മലയാളികളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ജിജി ഫിലിപ്പ് ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഡാളസ് തുടങ്ങിയ സ്ഥലങ്ങള്‍ ഈയിടെ സന്ദര്‍ശിച്ചിരുന്നു.

2009 സെപ്റ്റംബര്‍ 17-ാം തീയതിയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ നിലവില്‍ വരുന്നത്. മൂന്നു ഹൃദയവിശാലതയുള്ള മനുഷ്യരുടെ കാലാതീതമായ ചിന്തയിലൂടെ വളരെ ലളിതമായിട്ടായിരുന്നു ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജൈത്രയാത്ര തുടങ്ങിയത്. വിദേശരാജ്യങ്ങളിലും മറ്റും റിട്ടയറായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണം നല്‍കുന്നതിലൂടെ, വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കള്‍ക്ക് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും ഉള്ള സുരക്ഷിതവും, മികച്ചതുമായ ജീവിതനിലവാരം ഉറപ്പു വരുത്തുക എന്ന വ്യക്തമായ കാഴ്ചപ്പാടാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ വ്യത്യസ്തമാക്കുന്നത്.
ഇന്ത്യയിലെ ആദ്യ അക്രഡിറ്റഡ് വയോജന സദനമെന്ന പേര് ഇന്ന് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ പേരിലാണ്. എം.എസ്. (ക്ലിനിക്കല്‍ സ്‌പെഷ്യാലിറ്റി ഇന്‍ ഏജിംഗ്), എം.ഫില്‍ (ജെറന്റോളജിയില്‍ ഗൈഡന്‍സും കൗണ്‍സിലിംഗും), ജെറന്റോളജിയില്‍ പിഎച്ച്.ഡി. നേടിയ ഡോ. രേണു ഏബ്രഹാം വര്‍ഗീസ് ആണ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍.

നിലവില്‍ നല്‍കുന്ന സൗകര്യങ്ങള്‍ മോനിപ്പള്ളിയില്‍ ആരംഭിക്കുന്ന വയോജനമന്ദിരത്തിലും നല്‍കുമെന്ന് ജിജി ഫിലിപ്പ് പറഞ്ഞു. 1500 സ്‌ക്വയര്‍ ഫീറ്റുള്ള, നല്ല പ്രകാശമുള്ള വായുസഞ്ചാരമുള്ള റൂമുകള്‍, തെന്നിവീഴാത്ത ടൈലുകള്‍, പ്രായമായവര്‍ക്ക് അനായാസം നടക്കാവുന്ന വീതിയുള്ള നടപ്പാതകള്‍, അവിടെ ഇടയ്ക്കിടെ പിടിച്ചു നില്‍ക്കാനുള്ള കൈപ്പിടികള്‍, ലിഫ്റ്റ് സംവിധാനം, വീല്‍ചെയറില്‍ സഞ്ചരിക്കാനുള്ള സൗകര്യം എന്നിങ്ങനെ വയോജന സൗഹൃദമായി നിര്‍മ്മിക്കുന്ന സ്യൂട്ട് റൂമുകള്‍ ആണ് മോനിപ്പള്ളിയിലും നിര്‍മ്മിക്കുക.
ഓരോ മനുഷ്യരും ജീവിച്ച സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അവ കണ്ട് വിലയിരുത്തി അവര്‍ക്ക് യോജിച്ച് പോകാവുന്ന ഏറ്റവും വ്യക്തിഗതമായ ഒരിടമാക്കി മാറ്റാനാണ് ഈ സംരംഭത്തെ ഉപയോഗിക്കുന്നതെന്ന് ജിജി ഫിലിപ്പ് അറിയിച്ചു. ഓരോ റെസിഡന്റിനും ഓരോ പരിചാരകര്‍, ആനുപാതികമായി നേഴ്‌സിംഗ് കെയര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഡോക്ടര്‍ സേവനങ്ങള്‍ എല്ലാം മോനിപ്പള്ളിയിലും ഒരുക്കുന്നുണ്ട്.

മോനിപ്പള്ളിയില്‍ ആരംഭിക്കുന്ന സ്ഥാപനത്തിലെ റെസിഡന്റ്‌സ് ആകുവാനും ഈ പദ്ധതിയില്‍ പങ്കാളികളാകുവാനും ആഗ്രഹമുള്ള സീനിയര്‍ സിറ്റിസണ്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ക്ക് ജിജി ഫിലിപ്പിനെ ബന്ധപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്; ജോയി കുറ്റിയാനി: 954 708 6614,ജിജി ഫിലിപ്പ്: +91 9544717070, +91 9847199755
www.travancorefoundation.com
email: [email protected]

Author

Leave a Reply

Your email address will not be published. Required fields are marked *