പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡണ്ട് ആയിരുന്ന എംജി കണ്ണൻറെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
പത്തനംതിട്ട ജില്ലയിലെ തലയെടുപ്പുള്ള യുവ കോൺഗ്രസ് നേതാവായിരുന്നു എം ജി കണ്ണൻ. പാർട്ടിയിൽ മാത്രമല്ല പാർലമെൻററി ഡെമോക്രസിയിലും തന്റേതായ സംഭാവനകൾ നൽകി.
ചെറുപ്രായത്തിൽ തന്നെ രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗമായി. ആക്ടിംഗ് പ്രസിഡണ്ട് അടക്കമുള്ള സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. കഴിഞ്ഞതവണ അടൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം തുച്ഛമായ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
മികച്ച പൊതു പ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. ഏത് പൊതുകാര്യത്തിനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.
അദ്ദേഹത്തിൻറെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണ്. നഷ്ടപ്പെട്ടത് ഊർജ്ജസ്വലനായ ഒരു പടനായകനെയാണ് – രമേശ് ചെന്നിത്തല പറഞ്ഞു