ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയുമായി ജോയ്ആലുക്കാസ്

Spread the love

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഉപഭോക്താക്കള്‍ക്കായി ‘ദ ബിഗ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള’ സംഘടിപ്പിക്കുന്നു. പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഗ്രാമിന് 100 രൂപ അധികം ലഭിക്കുന്ന എക്‌സ്‌ചേഞ്ച് മേള ഈ മാസം 25ന് അവസാനിക്കും. ഉപഭോക്താക്കള്‍ക്ക് ജോയ്ആലുക്കാസിന്റെ നൂതന ഫാഷനിലും ഡിസൈനിലുമുള്ള ആഭരണങ്ങള്‍ സ്വന്തമാക്കനുള്ള അവസരമായാണ് ദ ബിഗ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള സംഘടിപ്പിക്കുന്നത്. പഴയ സ്വര്‍ണഭരണങ്ങള്‍ക്ക് അധിക മൂല്യം നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ദ ബിഗ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള സംഘടിപ്പിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം പര്‍ച്ചേസ് ചെയ്യാവുന്ന അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് ജോയ്ആലുക്കാസിന്റെ അടുത്തുള്ള ഷോറൂമുകളില്‍നിന്നും ദ ബിഗ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ ആഭരണങ്ങള്‍ കരസ്ഥമാക്കാം.

Athulya K R

 

Author

Leave a Reply

Your email address will not be published. Required fields are marked *