നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റും നെഹ്‌റു സെന്ററിന്റെ ചെയര്‍മാനുമായ എംഎം ഹസന്‍.
രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് നെഹ്‌റുനെഹ്‌റു യുവ കേന്ദ്ര സംഘടന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. നെഹ്‌റുവിന്റെ സ്മരണങ്ങളെ ബിജെപി എത്രത്തോളം ഭയക്കുന്നുയെന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്‌കരിക്കുകയെന്നത് അധികാരത്തില്‍ വന്നത് മുതല്‍ ബിജെപിയുടെ അണ്ടജയാണ്. നെഹ്‌റുവിന്റെ പേരിലുള്ള സ്ഥാപനങ്ങളുടെയും നാമം മോദി സര്‍ക്കാര്‍ മാറ്റി. ശേഷിക്കുന്നതില്‍ നെഹ്‌റുവിന്റെ പേരിലുള്ള ഏകസ്ഥാപനമായിരുന്നു നെഹ്‌റു യുവ കേന്ദ്ര. അതിന്റെ പേരും ഇപ്പോള്‍ മാറ്റിയതോടെ നെഹ്‌റുവിന്റെ സ്മരണകള്‍ പുതിയ തലമുറയില്‍ മായ്ച്ചുകളയാമെന്നാണ് ബിജെപി കരുതുന്നത്. വര്‍ഗീയതയെ പ്രതിരോധിക്കുകയും ഫാസിസത്തെ തളര്‍ത്തുകയും മതേതരത്വം നിലനിര്‍ത്തുകയും ചെയ്ത നെഹ്‌റും അദ്ദേഹത്തിന്റെ ആശയങ്ങളും എക്കാലവും സംഘപരിവാറിന് ദഹിക്കുന്നവയല്ല.
ഇന്ത്യയുടെ പൈതൃകത്തില്‍ അലിഞ്ഞ് ചേര്‍ന്ന നെഹ്‌റുവീയന്‍ ആശയങ്ങള്‍ ആരു ശ്രമിച്ചാലും തകര്‍ക്കാനോ, മായ്ച്ച് കളയാനോ കഴിയില്ല.വര്‍ഗീയ -ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ക്ക് ഊര്‍ജ്ജവും പ്രചോദനവുമാണ് നെഹ്‌റു. അസഹിഷ്ണുതയും പകയുമാണ് മോദി ഭരണകൂടം തുടര്‍ച്ചയായി നെഹ്‌റു തമസ്‌കരണത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നും എംഎം ഹസന്‍ പറഞ്ഞു.