ഫെഡറൽ ബാങ്കിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

Spread the love

കൊച്ചി : സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം, സി എൻ സി മെഷീൻ ഓപ്പറേറ്റർ, വെൽഡിങ്, ജെറിയാട്രിക് കെയർ അസിസ്റ്റന്റ്, റെഫ്രിജറേഷൻ ആൻഡ് എ സി ടെക്‌നിഷ്യൻ, സ്പെഷ്യൽ ചിൽഡ്രൻ കെയർ എന്നീ കോഴ്‌സുകളിലാണ് പരിശീലനം നൽകുന്നത്. എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ്ങും കോഴ്സിന്റെ ഭാഗമായിരിക്കും.

ബിബിഎ, ബികോം, എംകോം യോഗ്യതയുള്ള, 20നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

മൂന്നരമാസമാണ് പരിശീല കാലാവധി.

വാർഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്.

കലൂരിലുള്ള ഫെഡറൽ സ്കിൽ അക്കാദമിയിലും അങ്കമാലിയിലെ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്‌നോളജി ക്യാംപസിലുമാണ് ക്ലാസുകൾ നടക്കുന്നത്.

വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനം വഴി ഉദ്യോഗാർത്ഥികളെ തൊഴില്‍സജ്ജരാക്കുക മാത്രമല്ല പുതിയ തൊഴില്‍ കണ്ടെത്താനുള്ള സഹായവും ലഭ്യമാക്കുന്നുണ്ട്.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/3T8gWfrzY2eMNY8TA

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 31

കൂടുതൽ വിവരങ്ങൾക്ക്: 9809627539, 8848481003, 9895756390 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ബന്ധപ്പെടാം.

Anu Maria Thomas

Author

Leave a Reply

Your email address will not be published. Required fields are marked *