ജവഹര്‍ ബാലഭവനിലെ അവധിക്കാലക്ലാസുകള്‍ക്ക് സമാപനം; സ്ഥിരംക്ലാസുകള്‍ ജൂണ്‍ നാല് മുതല്‍

Spread the love

ജവഹര്‍ ബാലഭവനിലെ അവധിക്കാല കലാപരിശീലനത്തിന് സമാപനം. എം നൗഷാദ് എം എല്‍ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയസംഗീതം, വയലിന്‍, ഗിറ്റാര്‍, വീണ, മൃദംഗം, ചിത്രകല, ലളിതസംഗീതം തുടങ്ങി 14 വിഷയങ്ങളിലായി 400 ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. ചെയര്‍മാന്‍ എസ് നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പ്രകാശ് ആര്‍. നായര്‍, മാനേജര്‍ എസ് ദുര്‍ഗാദേവി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി ഡി ജോസ്, ഗിരിജാ സുന്ദരന്‍, ബീന സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാപഠനം പൂര്‍ത്തിയായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സ്ഥിരം ക്ലാസുകള്‍ ജൂണ്‍ നാലിന് തുടങ്ങുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *