ഡാലസ് മലയാളി അസോസിയേഷന്‍ ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 31ന് ഡാലസില്‍ : ബിനോയി സെബാസ്റ്റ്യന്‍

Spread the love

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 2025 ലെ ഡിഎംഎ ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് മത്‌സരം മെയ് 31, ശനിയാഴ്ച രാവിലെ 9 മണിക്ക് ഡാലസിനടുത്തുള്ള ലൂയിസ്‌വില്‍ ബാഡ്മിന്റന്‍ സെന്ററില്‍ നടക്കും. ടെക്‌സസിലെ വിവിധ നഗരങ്ങളില്‍ നിന്നുമെത്തുന്ന നൂറോളം ബാഡ്മിന്റന്‍ താരങ്ങള്‍ പങ്കെടുക്കുന്ന മത്‌സരം അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് ഉത്ഘാടനം ചെയ്യും.

യുവാക്കളും സീനിയര്‍ സിറ്റിസണ്‍സും ഉള്‍പ്പെടെ ആവേശപൂര്‍വ്വം പങ്കെടുക്കുന്ന ഈ മത്‌സരത്തില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ കേരളത്തിലെ അംഗവിഹീനരായ കുട്ടികളുടെ സംരക്ഷണത്തിനായി നല്‍കുമെന്ന് സംഘാടകരായ ശ്രീനാഥ് ഗോപാലകൃഷ്ണന്‍, വിനീത് രാമചന്ദ്രന്‍, ഡക്സ്റ്റന്‍ ഫെരേര, സിന്‍ജോ തോമസ്, സെയ്ജു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:

ശ്രീനാഥ് ഗോപാലകൃഷ്ണന്‍ (5103785572) വിനീത് രാമചന്ദ്രന്‍(2144009571), ഡക്സ്റ്റന്‍ ഫെരേര (9727684652)

Author

Leave a Reply

Your email address will not be published. Required fields are marked *