സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ ഒന്നും പങ്കെടുക്കാത്തിരുന്നതിനാലാണ് ബിജെപി കോൺഗ്രസ് നേതാക്കളെ ഇപ്പോൾ ദത്തെടുക്കുന്നത് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. ആദ്യം അവർ ആർ എസ് എസിനെ നിരോധിച്ച വല്ലഭയി പാട്ടേലിനെ ഏറ്റെടുത്തു. പിന്നീട് സുഭാഷ് ചന്ദ്രബോസിനെ ഏറ്റെടുത്തു.അടുത്ത കാലത്ത് മുൻ കോൺഗ്രസ് പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കുവാൻ ശ്രമിച്ചു. താൻ ഉള്ളതിനാൽ കെ. കരുണാകരൻ എന്ന നേതാവിനെ ഏറ്റെടുക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രമാണ് ഉള്ളതിനാലാണ് അവരുമായി ഒരു ബന്ധവുമില്ലാത്ത ദേശീയ നേതാക്കളെ അവർ ദത്തെ ടുക്കുന്നത്.
നെഹ്‌റു സെന്ററിൻറ്റെ ആഭിമുഖ്യത്തിൽ നടത്തിയ നെഹ്‌റു അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ “ഫാസിസ്സത്തിനെതിരായ പോരാട്ടത്തിൽ നെഹ്‌റു വഹിച്ച പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിനെതിരെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ വ്യക്തമായ നിലപാടെടുത്ത ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു നെഹ്‌റുവെന്നു അധ്യക്ഷൻ പ്രസംഗത്തിൽ സെന്റർ ചെയർമാൻ എം. എം. ഹസ്സൻ പറഞ്ഞു. ഇന്ത്യയെ കണ്ടെത്തൽ എന്നാ അദ്ദേഹത്തിന്റെ പ്രസ്തമായ പുസ്തകത്തിന്റെ ആദ്യ അധ്യായതിൽ ഇക്കാര്യം അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടാണ് ജനാധിപത്യ സോഷ്യലിസം എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കിയത്.
സി എം പി സെക്രട്ടറി സി. പി. ജോൺ, ഡോ. എം. ആർ. തമ്പാനൂർ, ബി. എസ്. ബാലചന്ദ്രൻ, ഡോ. അച്യുത് ശങ്കർ, പി. എസ്. ശ്രീകുമാർ, എം. കെ. ശശിധരൻ നായർ എന്നിവർ സംസാരിച്ചു.