ക്യാപിറ്റൽ കപ്പ് സോക്കർ – ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ

Spread the love

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിലും കാനഡയിലും നിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു മേരിലാൻഡ് സ്ട്രൈക്കേഴ്സ് (Maryland Strikers) സംഘടിപ്പിച്ച രണ്ടാം നോർത്ത് അമേരിക്കൻ ക്യാപിറ്റൽ ഫുട്ബോൾ ടൂർണമെന്റ് ഒഥല്ലോ(Othello) ഫുട്ബോൾ സ്റ്റേഡിയത്തിൽ May 24/ശനിയാഴ്ച അരങ്ങേറി.

ക്ലബ് സ്ഥാപക പ്രസിഡന്റ് രജി തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ
ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്‌തു.

ആവേശകരമായ ഫൈനലിൽ ഡൈമെൻഡ്‌ എഫ്.സി. കാനഡ(Diamond FC, Canada) യെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ബാൾട്ടിമോർ ഖിലാഡിസ്(Baltimore Khiladiz) ക്യാപിറ്റൽ കപ്പ് 2025 വിജയികളായി.

ലൂസേഴ്സ് ഫൈനലിൽ മല്ലുമിനാറ്റി ന്യുജെഴ്സിയെ പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയയും ജെതാക്കളായി.

വിജയികൾക്ക് ക്ലബ് പ്രസിഡന്റ് നോബിൾ ജോസഫ് ട്രോഫി സമ്മാനിച്ചു.

ചടങ്ങിൽ ഫോമാ(FOMA), ഫൊക്കാന (FOKANA) സംഘടനകളുടെ പ്രതിനിധികൾ, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ(KAGW), കേരള കൾച്ചറൽ സൊസൈറ്റി(KCS), കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *