ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് “മീഡിയ എക്സലൻസ് പുരസ്‌കാരം”: ജീമോൻ റാന്നിയ്ക്ക്

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റൺ: മെയ് 24 നു ശനിയാഴ്ച ഹൂസ്റ്റണിൽ ദൃശ്യ സംഗീത വിസ്മയം തീർത്ത ഇൻഡോ അമേരിക്കൻ ഫെസ്റ്റിന്റെ പുരസ്‌കാര രാവിൽ അമേരിക്കയിലെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ ജീമോൻ റാന്നി (തോമസ് മാത്യു) യ്ക്ക് പത്രപ്രവർത്തന രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾക്ക് “മീഡിയ എക്സലൻസ് പുരസ്‌കാരം” നൽകി ആദരിച്ചു.

ഗ്ലോബൽ ഇന്ത്യൻ ന്യൂസ്‌ ചെയർമാൻ ജെയിംസ് കൂടൽ, മറ്റു വിശിഷ്ടതിഥിക്കളടെയും സാന്നിധ്യത്തിൽ “കർമശ്രേഷ്ട” അവാർഡ് ജേതാവ്‌ കൂടിയായ മുഖ്യാതിഥി രമേശ് ചെന്നിത്തല എംഎൽഎ പൊന്നാടയും സേവനശ്രീ പുരസ്‌കാരം നേടിയ കെ.പി.വിജയൻ തിരുവല്ല മെമെന്റോയും നൽകി ആദരിച്ചു.

ഓൺലൈൻ ഫ്രീലാൻസ് റിപ്പോർട്ടറായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ജീമോന്റെ വാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് അംഗമാന് ജീമോൻ.

റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനായ ജീമോൻ റാന്നി മികവുറ്റ സംഘാടകനും പ്രസംഗകനുമാണ്. മാധ്യമ പ്രവർത്തനത്തിന് നിരവധിപുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നല്ല വാക്ചാതുര്യത്തിന്റെ ഉടമയായ ജീമോൻ നിരവധി പരിപാടികൾ എംസിയായി ശോഭിക്കുന്നു. 12 മണിക്കൂർ നീണ്ടു നിന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിന്റെ എംസി ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. .

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്റർ വൈസ്‌ പ്രസിഡന്റ് കൂടിയായ ജീമോൻ റാന്നിക്ക് ഫെസ്റ്റിൽ പൂർണ സമയം സന്നിഹിതനായിരുന്ന IPCNA പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ അഭിനന്ദിച്ചു.ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാ ച്ചേരിൽ, സെക്രെട്ടറി മോട്ടി മാത്യൂ, ട്രഷറർ അജു വാരിക്കാട് തുടങ്ങി മറ്റു ഭാരവാഹികളും അഭിനന്ദനം അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *