മനോരമ ഹോര്‍ത്തൂസ് സാംസ്‌ക്കാരികവേദിയില്‍ ഡക്സ്റ്റര്‍ ഫെരേരയെ ആദരിച്ചു : ബിനോയി സെബാസ്റ്റ്യന്‍

Spread the love

ഡാലസ് : നോര്‍ത്ത് അമേരിക്കയിലെ പ്രമൂഖ സാമുഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകനും ഡാലസ് മലയാളി അസോസിയേഷന്‍ സീനിയര്‍ ഡയറക്ടറുമായ ഡക്സ്റ്റര്‍ ഫെരേരയെ ഡാലസില്‍ നടന്ന മനോരമ ഹോര്‍ത്തൂസ് സാംസ്‌ക്കരിക വേദിയില്‍ മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പൊന്നാടയണിച്ച് ആദരിച്ചു. പ്രഭാഷകനും ആരോഗ്യരംഗത്ത് ആഗോള പ്രസിദ്ധനുമായ ഡോ. എം.വി.പിള്ള, എഴുത്തുകാരനും നടനുമായ തമ്പി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

കഴിഞ്ഞ മുന്നു പതിറ്റാണ്ടായി ഡാലസ് കേന്ദ്രമായി സാംസ്‌ക്കരിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഡക്സ്റ്റര്‍ ഫെരേര ജീവകാരണ്യരംഗത്തും തനതായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ഡാലസ് മലയാളി അസോസിയേഷന്റെ വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഏകോപിച്ചു നടപ്പില്‍ വരുന്നതില്‍ മുന്നില്‍ നിന്നു നയിക്കുന്നു.

എര്‍ണാകുളം ലയണ്‍സ് ക്ലബുമായി സഹകരിച്ച് അനാഥരും അന്ധരുമായ കുരുന്നുകള്‍ക്കായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ച ഡക്സ്റ്റര്‍ ഫെരേര ഡാലസ് സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തിലെ സജീവമായ സഹകാരിയാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *