സ്റ്റാന്‍ലി ജോര്‍ജിന് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം : സിബിന്‍ മുല്ലപ്പള്ളി

Spread the love

ഹ്യൂസ്റ്റന്‍: അമേരിക്കന്‍ രാഷ്ട്രീയതന്ത്രജ്ഞനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ലി ജോര്‍ജിന് ‘ഗ്ലോബല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ എക്‌സലന്‍സ്’ പുരസ്‌കാരം.

ഹ്യൂസ്റ്റണില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലിലാണ് അമേരിക്കന്‍ രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ ശക്തമായ ഇടപെടലുകള്‍ക്കും, മനുഷ്യാവകാശ -മതസ്വാതന്ത്ര്യ പ്രവര്‍ത്തന രംഗങ്ങളിലെ സംഭവനകള്‍ക്കുമാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

ഗ്ലോബല്‍ ഇന്ത്യന്‍ ‘കര്‍മ്മശ്രേഷ്ഠ’ പുരസ്‌കാരം നേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല, ഹ്യൂസ്റ്റന്‍ സിറ്റി, കൗണ്ടി പ്രതിനിധികള്‍, ഇന്ത്യാ പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ജീമോന്‍ റാന്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബാലജനസഖ്യം, കെ.എസ്.യു, പി.വൈ.പി.എ എന്നീ സംഘടനകളിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാന്‍ലി ജോര്‍ജ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘കാംപെയിന്‍ സ്റ്റാറ്റര്‍ജി’ സംഘത്തിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉപദേശക സമിതിയിലേയും ഏക ഇന്ത്യന്‍ വംശജനുമാണ്.

അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ പൊതു സംഘടനയായ ‘ഫിയക്കോന’യുടെ അഡ്വക്കസി ഡയറക്ടറായും, അന്തര്‍ദേശീയ സംഘടനയായ ‘എക്‌ളീസിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍’ വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *