കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമാനതകളില്ലാത്ത നേട്ടങ്ങളിലേയ്ക്കാണ് കേരളത്തെ നയിച്ചത്. നാടിനെ സ്നേഹിക്കുന്ന ഒരു ജനതയാകെ നവകേരളമെന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാരിനൊപ്പം അണിനിരന്നു.
ഒരു ഘട്ടത്തിലും സർക്കാരും ജനങ്ങളും പരസ്പരം കൈവിട്ടില്ല. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും ഉൾപ്പെടെ ഓരോ പ്രതിസന്ധിയെയും നമ്മൾ കൈകോർത്തു പിടിച്ചു മറികടന്നു. വർഗീയശക്തികളെ മാനവികതയുടേയും മതനിരപേക്ഷതയുടേയും പാരമ്പര്യത്തിൽ ഉറച്ചു നിന്നു എതിർത്തു തോൽപ്പിച്ചു. നാടിനും സർക്കാരിനും എതിരെ നുണ പ്രചരണങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നൈതികതയും മൂല്യങ്ങളും ചേർത്തുപിടിച്ച് നമ്മൾ അവയെ നേരിട്ടു.
നിലമ്പൂരിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് ഈ നാടിനു നേരെ ഉയർന്ന മറ്റൊരു വെല്ലുവിളിയാണ്. നാടിനെ തകർക്കാൻ ശ്രമിക്കുന്ന നെറികെട്ട രാഷ്ട്രീയ കച്ചവടത്തിന് ഉചിതമായ മറുപടി നൽകാൻ നിലമ്പൂരിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അണിനിരക്കും. ആ മറുപടിയായിരിക്കും സഖാവ് എം സ്വരാജിന്റെ വിജയം. അതുറപ്പുവരുത്താൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. സഖാവ് സ്വരാജിന് വിജയാഭിവാദ്യങ്ങൾ നേരുന്നു.