‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ ;പുസ്തകം പ്രകാശനം ചെയ്തു

Spread the love

കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ എന്ന പുസ്തകം തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്തു.
കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നുള്ള പ്രഖ്യാപിത ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടാണ് സർക്കാരും സമൂഹവും മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു .
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്‌കരണങ്ങൾ നടന്നുവരുന്ന കാലമാണിത്. ശാസ്ത്രബോധവും യുക്തിചിന്തയും വികസിപ്പിക്കുന്നതോടൊപ്പം നാടിന്റെ വൈവിധ്യപൂർണ്ണമായ സാംസ്‌കാരിക പാരമ്പര്യങ്ങളെ മനസ്സിലാക്കാനുള്ള അവസരവും പുതിയ തലമുറക്ക് ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ സംസ്‌കാരിക വൈജാത്യങ്ങളേയും വൈവിധ്യങ്ങളേയും ഏകശിലാ രൂപിയായ ഒരു ഘടനയിലേക്ക് ചുരുക്കി കെട്ടാനുള്ള പരിശ്രമം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.അത് ശരിയായ സമീപനമല്ല.എല്ലാത്തിനെയും സ്വാംശീകരിച്ചു പോകുന്ന ശീലമാണ് കേരളത്തിനുള്ളത്. ഇന്ത്യ എന്ന വിശാലതയിൽ നിന്നുകൊണ്ട് തന്നെ കേരളത്തിന്റെ തനതായ സാംസ്‌കാരിക സവിശേഷതകളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും സഹായകരമായ നിലയിലാണ് ഈ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.അവനവന്റെ ഭാഷയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും അറിയാവുന്നവർക്കാണ് അതിജീവനം സാധ്യമാകുന്നത്. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ സ്വത്വങ്ങളെ മനസിലാക്കി വേണം കുട്ടികൾ പഠിക്കേണ്ടത്. പാരമ്പര്യവും ആധുനികതയും വിവേചന പൂർവ്വം സമന്വയിപ്പിച്ചുക്കൊണ്ട് ഭാവിയെ അഭിസംബോധന ചെയ്യാൻ നമ്മുടെ കുട്ടികൾക്ക് കഴിയേണ്ടതുണ്ട്. വിവിധ സാംസ്‌കാരിക ധാരകളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ കഴിയുന്ന തരത്തിലുള്ള തുറന്ന കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ വരും തലമുറയ്ക്ക് സാധിക്കട്ടെ എന്നും മന്ത്രി ആർ.ബിന്ദു കൂട്ടിച്ചേർത്തു.നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ (FYUGP) മൂന്നാം സെമസ്റ്ററിൽ കേരള നോളജ് സിസ്റ്റംസിന്റെ ഭാഗമായി നൽകുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളുടെ വികസനത്തിനുള്ള ഒരു പ്രധാന ഉറവിടമായിട്ടാണ് ഈ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്.
കാലങ്ങളായി കേരളത്തിൽ വികസിച്ചുക്കൊണ്ടിരിക്കുന്ന പ്രാദേശിക വിജ്ഞാന സംവിധാനങ്ങളുടെ ഒരു ആമുഖ രൂപരേഖയാണിത്. കലാരൂപങ്ങൾ, സാംസ്‌കാരിക രീതികൾ,വാമൊഴി ആഖ്യാനങ്ങൾ, ലിഖിത ഗ്രന്ഥങ്ങളിൽ ക്രോഡീകരിച്ചവ എന്നിവയിൽ ഉൾച്ചേർന്ന വ്യക്തമായ അറിവ് ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഒമ്പത് തീമാറ്റിക് മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ഓറിയന്റ് ബ്ലാക്ക് സ്വാൻ ആണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ നടപടിക്രമങ്ങൾ പൂർത്തികരിച്ചിട്ടുള്ളത്.

ചടങ്ങിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, സെക്രട്ടറി ഡോ.രാജൻ വർഗീസ്, മാർ ഇവാനിയേസ് കോളേജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഫിനാൻസ് ഓഫീസർ ഹസീന.എം തുടങ്ങിയവർ പങ്കെടുത്തു

 

Author

Leave a Reply

Your email address will not be published. Required fields are marked *