ലോഗോ, ടാഗ്‌ലൈൻ മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു

Spread the love

പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാകുന്ന അവസരത്തിൽ സുവർണ്ണജൂബിലി വർഷ ആഘോഷത്തിന്റെ ലോഗോ, ടാഗ്‌ലൈൻ എന്നിവ തയ്യാറാക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു.

ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:

➣ ‘പട്ടികവർഗ്ഗ വികസന വകുപ്പ് സുവർണ ജൂബിലി’ എന്ന പേര് ഉൾകൊള്ളിക്കണം.
➣തദ്ദേശീയ ജനതയുടെ മഹത്തായ സംസ്‌ക്കാര പാരമ്പര്യവും വികസനവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആകണം ലോഗോയും ടാഗ്‌ലൈനും
➣ലോഗോ, ടാഗ്‌ലൈൻ എന്നിവ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിലെ സി.ഡി.യും ഒപ്പം A4 പേപ്പറിലെ കളർ പ്രിന്റും നൽകണം.

തയ്യാറാക്കുന്ന ലോഗോ, ടാഗ്ലൈൻ എന്നിവ ജൂൺ 16 ന് വൈകിട്ട് 5 നുള്ളിൽ അസിസ്റ്റന്ററ് ഡയറക്ടർ പബ്ലിസിറ്റി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ / [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സുവർണ ജൂബിലിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പാരിതോഷികം നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *