ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡിഫൻസ് കേന്ദ്രത്തിലേക്ക് പരിശീലനം നൽകുന്നതിനായി വനിത സെൽഫ് ഡിഫൻസ് പരിശീലകയെ താത്കാലികമായി നിയമിക്കുന്നു.20 നും 35 നും ഇടയിൽ പ്രായമുള്ള വനിത ഉദ്യോഗാർഥികൾ മാർഷൽ ആർട്ടിൽ ( തായ്കോണ്ട) പ്രാവീണ്യം തെളിയിക്കുന്ന അസ്സൽ രേഖകളുമായി ജൂൺ 12ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്തിൽ കൂടിക്കാഴ്ചക്കായി എത്തണം.
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബ്ലാക്ക് ബെൽറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഹാജരാക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ സമാന തസ്തികയിൽ പരിചയമുള്ളവർക്കും സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷൻ മെമ്പർഷിപ്പ് ഉള്ളവർക്കും മുൻഗണന. ഫോൺ:0477-2252496, 2253836.