ഫുഡ് സേഫ്റ്റി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 194/2024, 482/24) തസ്തികയിലേക്ക് ജൂണ്‍ 12 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ നമ്പര്‍ 1007974 മുതല്‍ 1008223 വരെയുളളവര്‍ പുതിയ സെന്ററായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഴയ സെന്ററിലെ/പുതിയ സെന്ററിലെ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222665.