എച്ച്എല്‍എല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Spread the love

പെരുമ്പാവൂര്‍/ കൊച്ചി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 13-ന് പെരുമ്പാവൂര്‍ ഐരാപുരം റബ്ബര്‍ പാര്‍ക്കിന്റെ ഓഫീസിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. എച്ച്എല്‍എല്ലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലിയുടെ ഭാഗമായിട്ടുകൂടിയാണ് ഈ രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണി വരെയാണ് ക്യാമ്പ്. പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

എച്ച്എല്‍എല്ലിന്റെ ഹെല്‍ത്ത്കെയര്‍ സര്‍വീസസ് ഡിവിഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചിന്‍ ചാപ്റ്ററും സംയുക്തമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ 9995176999 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Vishnuprasad K P

Leave a Reply

Your email address will not be published. Required fields are marked *