കപ്പലടപകടം- കേസെടുക്കാന്‍ വൈകിയതിനു പിന്നില്‍ അദാനി പ്രീണനം, നഷ്ടപരിഹാരം ഈടാക്കി മത്സ്യതൊഴിലാളികള്‍ക്കു നല്‍കണം : രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: കേരളതീരത്ത് അപകടത്തില്‍പ്പെട്ട എംഎല്‍സി എല്‍സ എന്ന എന്ന ചരക്കുകപ്പലിന്റെ ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ 17 ദിവസം വൈകിയത് അദാനിയെ പ്രീണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും ദിവസം കേസെടുക്കാതെ കള്ളക്കളി നടത്തിയത് എന്തിനാണ് എന്നു വ്യക്തമാക്കണം. കേരളത്തിന് കേസെടുക്കാന്‍ കഴിയില്ല എന്നു വരെ തുറമുഖമന്ത്രി കളവ് പറഞ്ഞാണ് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. നിയമത്തിന് അതീതരാണ് അദാനിയും അദാനിക്കു ബന്ധമുള്ളവരും എന്നവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍.

കേരളത്തിന്റെ മത്സ്യസമ്പത്തിനെയും മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിനെയും ബാധിക്കുന്ന പ്രതിസന്ധികളാണ് കേരള തീരത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വല അടക്കമുള്ള സാധനങ്ങള്‍ കേടുവരുന്ന അവസ്ഥ ഈ അപകടങ്ങള്‍ മൂലം ഉണ്ടാകുന്നു. കപ്പല്‍ കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം വാങ്ങി മത്സ്യതൊഴിലാളികള്‍ക്കു വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്. – ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *