തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു.
തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡണ്ട് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു.
ജല അതോറിറ്റിക്ക് സർക്കാർ നൽകാനുള്ള കുടിശ്ശികകൾ ഉടൻ അനുവദിക്കുക,ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, ജല അതോറിറ്റിയെ കടക്കെണിയിലാക്കുന്ന വായ്പാ നയം ഉപേക്ഷിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉടൻ പിൻവലിക്കുക തുടങ്ങിയ അവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടെ പൊതുജനങ്ങളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനായി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ജില്ലകളിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കുവാനും തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിംഗ് പ്രസിഡന്റ് പി ബിജു, ജനറൽ സെക്രട്ടറി ബി രാഗേഷ്, ട്രഷററായി വിനോദ് എരവിൽ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.