ലോകത്തെ ഞെട്ടിച്ച വിമാനാപകടമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായത്. 242 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഇരുനൂറിലേറെപ്പേര്‍ മരിച്ചെന്ന സങ്കടകരമായ വാര്‍ത്തയാണ് പുറത്തു വരുന്നത്.
ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായരും വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്കൊപ്പമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത രണ്ടു മക്കളും വയോധികരായ മാതാപിതാക്കളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. ആ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല.
കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നഷ്ടമായ എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.
നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.