കോതമംഗലം : 100 മില്യണിൽ അധികം ഉപഭോക്താക്കളുള്ള ടാറ്റ ഗ്രൂപ്പിന്റെ വാല്യൂ ഫാഷൻ ബ്രാൻഡായ സുഡിയോ നഗരത്തിൽ പുതിയ ഷോറൂം ആരംഭിച്ചു. എ.എം. റോഡിലെ മുനിസിപ്പൽ ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന സ്റ്റോർ, ഉദ്ഘാടന ദിവസം തന്നെ ഉപഭോക്താക്കളെ ആകർഷിച്ചുകഴിഞ്ഞു. കേരളത്തിലെ 56-ാമത്തെ ശാഖയെന്ന നിലയിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ കാഷ്വൽ വെയർ, ഡെനിംസ്, ആക്‌സസറീസ്, ഫുട്‌വെയർ എന്നിവ ഉൾപ്പെടുത്തി, വിപുലമായ കളക്ഷൻ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഫാഷനിലെ പുതുമയും,ആകർഷകമായ വിലയും ഉറപ്പാക്കുന്ന മാർഗ്ഗരേഖ പിന്തുടർന്ന്, വസ്ത്രങ്ങൾ ₹149 മുതലും ഷൂസുകൾ ₹199 മുതലും ഇവിടെ ലഭ്യമാണ്.
“ഫാഷൻ വിപണിയിൽ നവീനതയുടെ വേഗതയ്ക്കൊപ്പം മുന്നേറുകയാണ് സുഡിയോ. ഓരോ രണ്ടാഴ്ചയ്ക്കും പുതിയ കളക്ഷനുകൾ അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും ടേസ്റ്റുകൾക്കും യഥാർത്ഥ വില നൽകിയാണ് ഞങ്ങളുടെ ശൈലി,” എന്ന് ട്രെൻറ്റ് ലിമിറ്റഡ് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടേശലു പറഞ്ഞു.
സുഡിയോയുടെ നേട്ടം, ഉയർന്ന നിലവാരമുള്ള ഡിസൈനുകളെ വിപണിയിലേക്കെത്തിക്കുകയും, ബ്രാൻഡിനെ ഇന്ത്യയിലെ ഫാഷൻ മേഖലയിലെ മുൻനിര സ്ഥാനത്തേക്ക് എത്തിക്കുകയുമാണ്.
Nidhi V