ഒല റോഡ്സ്റ്റർ എക്സ് സീരീസ് കൊച്ചിയിൽ

Spread the love

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കൊച്ചിയിൽ വിൽപന ആരംഭിച്ചു. റോഡ്‌സ്റ്റര്‍ എക്‌സ്, റോഡ്‌സ്റ്റര്‍ എക്‌സ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങളിലാണ് ഒല ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത്. മിഡ്- ഡ്രൈവ് മോട്ടോർ സെഗ്‌മെന്റിൽ പുറത്തിറങ്ങുന്ന റോഡ്സ്റ്റർ എക്സ് സീരീസുകൾ സുരക്ഷയ്‌ക്കൊപ്പം കരുത്തുറ്റ പ്രകടനത്തിനും മുൻഗണന നൽകുന്നു. 2.5, 3.5, 4.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററികളാണ് റോഡ്സ്റ്റർ എക്സ് മോഡലിനുള്ളത്. 2.5 കിലോവാട്ടിന് 99,999 രൂപ, 3.5 കിലോവാട്ടിന് 1,09,999 രൂപ, 4.5 കിലോവാട്ടിന് 1,24,999 രൂപ എന്നിങ്ങനെയാണ് റോഡ്സ്റ്റർ എക്സ് മോഡലിന്റെ കൊച്ചിയിലെ എക്‌ഷോറൂം വില. 4.5 കിലോവാട്ട്, 9.1 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിൽ പുറത്തിറങ്ങുന്ന റോഡ്‌സ്റ്റര്‍ എക്‌സ് പ്ലസ് മോഡലിന് യഥാക്രമം 1,29,999 രൂപയും 1,99,999 രൂപയുമാണ് എക്‌ഷോറൂം വില. ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് ഒലയുടെ സ്കൂട്ടറുകൾ വിജയമായതിനെത്തുടർന്നാണ് ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചത്.

റോഡ്സ്റ്റർ എക്സ് സീരീസുകൾ അവതരിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ശക്തമായ സാന്നിധ്യമാകാനാണ് ഒല ലക്ഷ്യമിടുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭവിഷ് അഗർവാൾ പറഞ്ഞു. സമീപ ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിലാണ് മോട്ടോർസൈക്കിളുകൾ ഡിസൈൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണനോദ്‌ഘാടനത്തിന്റെ ഭാഗമായി, റോഡ്സ്റ്റർ എക്സ് ബൈക്ക് കരസ്ഥമാക്കുന്ന ആദ്യത്തെ 5000 ഉപഭോക്താക്കൾക്ക് 10000 രൂപയുടെ ഓഫറും കമ്പനി നൽകുന്നുണ്ട്.

Julie John

Author

Leave a Reply

Your email address will not be published. Required fields are marked *