സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ ഒഴിവുകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Spread the love

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി, റേഡിയോ ഡയഗ്‌നോസിസ് സീനിയര്‍ റെസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിനു ജൂണ്‍ 21ന് രാവിലെ 11 മുതല്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഭാഗത്തില്‍ പി.ജി.യും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. പ്രായപരിധി 40 വയസ്. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2572574.

Author

Leave a Reply

Your email address will not be published. Required fields are marked *