ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവും സംഘാടകനുമായിരുന്നു പി.ജെ ഫ്രാന്‍സിസ്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അടിയറവ് പറയിച്ചാണ് ഫ്രാന്‍സിസ് നിയമസഭയിലെത്തിയത്. പ്രസ്ഥാനത്തോട് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം.
ജനപ്രതിനിധിയായും സംഘടനാ നേതാവായും മികച്ച പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. പി.ജെ ഫ്രാന്‍സിസിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.