രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.
നിലമ്പൂരിൽ ജനങ്ങൾ കൂട്ടമായി പോളിങ്ങിൽ പങ്കെടുക്കുകയാണ്. ജനാധിപത്യത്തിൻ്റെ ഒരു സൗന്ദര്യമാണത്. കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തി വോട്ട് ചെയ്യുക എന്നുള്ളത് കേരളത്തിൻ്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇവിടെ അതുകൊണ്ടുതന്നെ നല്ല പോളിംഗ് ശതമാനം ഉണ്ടാകും എന്നാണ് എൻ്റെ വിശ്വാസം. സ്വാഭാവികമായും ഞങ്ങളുടെ പ്രതീക്ഷ യുഡിഎഫിന് വൻ ഭൂരിപക്ഷം കിട്ടും എന്നുള്ളത് തന്നെയാണ്. ആര്യാടൻ ഷൗക്കത്തിന് അനുകൂലമായി വോട്ട് മറിയും. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഭൂരിപക്ഷം ഞാൻ നേരത്തെ പറഞ്ഞിരുന്നതാണ്. അതിൽത്തന്നെ ഞാൻ ഉറച്ചുനിൽക്കുകയാണ്. 25,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. അത്രയും ഭൂരിപക്ഷത്തിൽ ജയിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം നിലമ്പൂരിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ആ അന്തരീക്ഷത്തെ വോട്ടാക്കി മാറ്റാനാണ് ഞങ്ങൾ ശ്രമിച്ചത്. ശക്തമായ സർക്കാർ വിരുദ്ധ തരംഗം അവിടെ കാണാൻ കഴിഞ്ഞു എന്നുള്ളതൊരു വസ്തുതയാണ്.
ഞാനേതാണ്ട് 15- 16 ദിവസത്തോളം അവിടെത്തന്നെ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും മികച്ച ഭൂരിപക്ഷത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയുണ്ടായി.
ശക്തമായ സർക്കാർ വിരുദ്ധ തരംഗം അവിടെ കാണാൻ കഴിയുമായിരുന്നു. ജനങ്ങൾ ഈ സർക്കാരിനെതിരായി എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളത് ശരിയായ അർത്ഥത്തിൽ അവിടെ കാണാൻ കഴിയുമായിരുന്നു. മലയോര മേഖലയിലെ കാട്ടാന ശല്യവും വന്യജീവികളുടെ അക്രമങ്ങളും കാരണം കർഷകൻ ബുദ്ധിമുട്ടിൽ. വിലക്കയറ്റം കാരണം സാധാരണക്കാരൻ പ്രയാസത്തിൽ. അതുപോലെതന്നെ ഒരു വികസനവും കഴിഞ്ഞ കാലഘട്ടങ്ങളിൽ നടക്കാത്തതിൻ്റെ അമർഷം. ഇതെല്ലാം അവിടെ നമുക്ക് കാണാൻ കഴിയുന്ന ഒരു കാര്യമായിരുന്നു.