രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.
അപ്പൊ ഇ.പി. ജയരാജനും എം.വി. ഗോവിന്ദനും തമ്മിൽ എന്താ വ്യത്യാസം? ഇ.പി. ജയരാജനെ എന്തുകൊണ്ടാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്? തിരഞ്ഞെടുപ്പിന് തലേദിവസം അദ്ദേഹം ബിജെപിയുടെ പ്രഭാരിയുമായി ചായ കുടിച്ച വാർത്ത പുറത്തുവന്നതാണ്. ഇപ്പോൾ എം.വി. ഗോവിന്ദൻ ആർഎസ്എസ് ബന്ധം പറഞ്ഞതോടുകൂടി അവർ രണ്ടുപേരും ചെയ്തത് ഒരേ തെറ്റല്ലേ? എം.വി. ഗോവിന്ദന്റെ പേരിൽ എന്ത് നടപടിയാണ് എടുക്കാൻ പോകുന്നതെന്നാണ് അറിയേണ്ടത്. ഏതായാലും എം.വി. ഗോവിന്ദൻ പറഞ്ഞത് സത്യമാണ്. കേരളത്തിലെ ബിജെപിയുമായും എന്നും സിപിഎമ്മിന് ഒരു സഖ്യമുണ്ട്.
എല്ലാ കാലത്തും. കേരളത്തിലെ അറുപത്തിയൊൻപത് സീറ്റുകളിൽ സഖ്യമുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പിൽ
യുഡിഎഫിന് കിട്ടിയത് 40% വോട്ട്. എൽഡിഎഫിന് കിട്ടിയത് 44% വോട്ട്. അതിന് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ 14% ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് പത്തായി കുറഞ്ഞു.
അപ്പോൾ കഴിഞ്ഞ തുടർഭരണം ഉണ്ടായത് തന്നെ ബിജെപിയുടെ വോട്ട് സിപിഎമ്മിന് പോയതുകൊണ്ട് തന്നെയാണ്. ഇവർ തമ്മിലുള്ള ഒരു അന്തർധാര കഴിഞ്ഞ കുറെക്കാലമായി കേരളത്തിൽ നിലനിൽക്കുകയാണ്. ഇവർ രണ്ടുപേരുടെയും ലക്ഷ്യം കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്നുള്ളതാണ്. അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തിക്കൊണ്ട് സിപിഎം ജയിച്ചാലും വേണ്ടില്ല, കോൺഗ്രസ് ജയിക്കരുത് എന്ന ബിജെപിയുടെ ആഗ്രഹം ആണ് ഇവരെ ചേർത്തുനിർത്തുന്ന ഒരു ഘടകം.
കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാകണമെന്ന് മോദി ആഗ്രഹിക്കുമ്പോൾ കോൺഗ്രസിനെ തകർക്കാൻ സിപിഎമ്മിന് വോട്ട് ചെയ്യുക എന്നുള്ള നയം ബിജെപി സ്വീകരിക്കുന്നു. സന്തോഷത്തോടെ സിപിഎം ബിജെപിയുടെ വോട്ട് സ്വാഗതം ചെയ്ത് അവരുടെ പെട്ടിയിലാക്കുന്നു. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും കണ്ട ഒരു കാര്യം.
ഇവർ തമ്മിലുള്ള അന്തർധാര ഇന്നുമിന്നലെയും തുടങ്ങിയതല്ല. കുറെ കാലമായി തുടങ്ങിയിട്ടുള്ളതാണ്. എം.വി. ഗോവിന്ദൻ സത്യം തുറന്നു പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ഇ.പി. ജയരാജനും അത് പറഞ്ഞ കാര്യമാണ്. അപ്പൊ ഇവർ രണ്ടുപേരും തമ്മിൽ എന്താ വ്യത്യാസം?
അപ്പൊ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയത് പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയെയും ഇനി മാറ്റുമോ എന്നുള്ളതാണ് എല്ലാവരും കാത്തിരിക്കുന്ന ഒരു കാര്യം.
എൽഡിഎഫ് കൺവീനർ എന്നുള്ള നിലയിൽ EP പറഞ്ഞത് സിപിഎമ്മും ബിജെപിയുമായിട്ടുള്ള ധാരണ.
അത് പറഞ്ഞതിന്റെ പേരിലല്ലേ അദ്ദേഹത്തെ മാറ്റിയത്? അല്ലെങ്കിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പറഞ്ഞതുകൊണ്ടല്ലേ? അതുതന്നെയല്ലേ ഇവിടെയും സംഭവിച്ചത്?
ഏതായാലും ഒരു കാര്യം വളരെ വ്യക്തമാണ്. കേരളത്തിലെ സിപിഎം ബിജെപിയുമായി കൈകോർത്ത് തന്നെയാണ് വർഷങ്ങളായിട്ട് ഇവിടെ പ്രവർത്തിക്കുന്നത്. അത്, ആ കാര്യം പുറത്തുവന്നു. പിന്നെ, ഇന്നലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി എല്ലാം വളച്ചൊടിക്കുകയായിരുന്നു ചെയ്തത്.