ഇൻസ്പെക്ഷൻ/ പാക്കിംഗ് അസി. സ്റ്റാഫ് താൽകാലിക നിയമനം

Spread the love

സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിന്റിംഗ് പദ്ധതികളിലേക്ക് താൽകാലികമായി ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളെ നിയമിക്കും. പത്ത് ഒഴിവുകളാണുള്ളത്. പ്രതി ദിനം 675 രൂപ ദിവസവേതന നിരക്കിൽ 179 ദിവസം വരെയാണ് നിയമനം. പ്രായ പരിധി 2024 ജൂൺ 24ന് 50 വയസ്സിൽ കൂടാൻ പാടില്ല. മിനിമം യോഗ്യത എസ്. എസ്. എൽ. സി അല്ലെങ്കിൽ ഐ.ടി ഐ. ട്രേഡ് സർട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). കൂടാതെ ഒരു പ്രിൻ്റിങ് സ്ഥാപനത്തിൽ ജോലി പരിചയം ഉണ്ടായിരിക്കണം. പകൽ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടതാണ്.

സി-ഡിറ്റിന്റെ തിരുവനന്തപുരം തിരുവല്ലം മെയിൻ കാമ്പസ്സിൽ ജൂൺ 25 ന് രാവിലെ 11 മണി മുതൽ വാക്-ഇൻ-ഇൻ്റർവ്യൂ നടക്കും . യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം . ഫോൺ: 8921412961. വെബ്സൈറ്റ്: www.cdit.org, www.careers.cdit.org

 

Author

Leave a Reply

Your email address will not be published. Required fields are marked *