ഇ-മാലിന്യ സംസ്‌കരണത്തിൽ ശക്തമായ ഇടപെടലുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

Spread the love

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇ-മാലിന്യങ്ങളുടെ സുരക്ഷിതമായ ശേഖരണവും ശാസ്ത്രീയമായ സംസ്‌കരണവും ഉറപ്പാക്കുന്നതിന് ശക്തമായ നടപടികൾ കൈക്കൊണ്ടതായി അറിയിച്ചു. ഇ-മാലിന്യങ്ങൾ ശേഖരിക്കൽ, സംഭരണം, ഗതാഗതം, അറ്റകുറ്റപ്പണി, പുനരുപയോഗം, പുനസംസ്‌കരണം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായാണ് നിബന്ധനകൾ. റീസൈക്ലർമാർക്കും റീഫർബിഷർമാർക്കും പ്രവർത്തിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്ഥാപനാനുമതിയും പ്രവർത്തനാനുമതിയും സ്ഥാപനാനുമതിയും നിർബന്ധമാണ്.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കാലാകാലങ്ങളിൽഇ മാലിന്യവുമായി ബന്ധപ്പെട്ട് നൽകുന്ന മാനദണ്ഡങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായി മാത്രമേ റീസൈക്ലറിനും റീഫർബിഷറിഷനും പ്രവർത്തിക്കാൻ കഴിയൂ. ഇത്തരം സ്ഥാപനങ്ങൾeprewastecpcb.inവെബ്‌സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇ മാലിന്യങ്ങളുടെ വിൽപ്പന, സംഭരണം, ഗതാഗതം, പൊട്ടിക്കൽ,പുന:ചംക്രമണം,സംസ്‌കരണം തുടങ്ങിയവയിൽ നിയമലംഘനം കണ്ടെത്തിയാൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *