ഭരണഘടന നിർമാഭരണഘടന നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ണ സഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷാ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്തു. നീതി, സ്വാതന്ത്ര്യം തുല്യത, മതനിരപേക്ഷത, ഫെഡറലിസം എന്നിവ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമനാത്മകവും വിപ്ലവാത്മകവുമായ നിയമങ്ങൾ പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ ഗുണ ഫലങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു.മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടെ ഈ അനുകരണീയ മാതൃകകളെ പിന്നീട് പിൻതുടർന്നു എന്നതും അഭിമാനകരമാണ്. ഇതിന്റെ തുടർച്ചയായി പൊതു പ്രവർത്തകർക്കും സമൂഹത്തിനും ഭരണ ഘടനയുടെ രൂപീകരണ വഴികൾ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽഭരണ ഘടന നിർമാണ അസംബ്ലിയിലെ ചർച്ചകളുടെ മലയാള പരിഭാഷ പുസ്തകരൂപത്തിൽ കേരള നിയമസഭ പുറത്തിറക്കുകയാണ്.ആദ്യ വാല്യത്തിന്റെ പ്രകാശനമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒത്തുതീർപ്പുകളും വിയോജിപ്പുകളും ഉൾക്കൊണ്ട് രൂപീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഒന്നിത്യവും വിജയവും. അനേകം ആശയധാരകളുടെ നിയമ ശിൽപ്പരൂപമായാണ് ഭരണ ഘടനയെ കണേണ്ടത്. നിർഭയമായി അഭിപ്രായം രേഖപ്പെടുത്താൻ അനുവദിക്കുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്അഭിപ്രായ സ്വാതന്ത്യം കൂച്ചുവിലങ്ങിടുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അവകാശങ്ങളുടെ പ്രസക്തി ഭരണഘടന വ്യക്തതമായി പ്രതിപാദിക്കുന്നു.