സാഹിത്യ സംഗമം കെ.പി. സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉത്ഘാടനം ചെയ്യും .
തിരുവനന്തപുരം : പ്രിയദർശിനി പബ്ലി ക്കേഷൻസിൻ്റെ ആഭിമുഖ്യത്തിൽ പ്രിയദർശിനി സാഹിത്യ സംഗമം.
ജൂലൈ 2 ന് 3 മണിക്ക് കെ.പി. സി. സി.യിൽ നടക്കുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച്
സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ജി.ആർ. ഇന്ദുഗോപൻ ,ദൂർഗ്ഗാ പ്രസാദ് എന്നിവരെ യോഗത്തിൽ ആദരിക്കും.
പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.
. ഒറ്റ ശേഖരമംഗലം വിജയകുമാറിൻ്റെ പുകാർ- മുതൽ വഞ്ചി വരെ ,
നകുലൻ നന്ദനത്തിൻ്റെ നിലാവിലെ നീരാളി ,സലീന സലാവുദ്ദീനിൻ്റെ അവസാനത്തെ അധ്യായം ,ദല മർമരങ്ങൾ ,സുരേഷ് ൻ്റെ അഗസ്ത്യ പച്ച എന്നി’ വയാണ് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ കെ.പി. സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം എൽ . എ ഉത്ഘാടനം ചെയ്യും
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ഡോ. ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തും
കോൺഗ്രസ് വർക്കിംഗ് കമ്മറ്റി പ്രസിഡൻ്റുമാരായ എ.പി. അനിൽ കുമാർ എം.എൽ. എ, അഡ്വ. പി.സി. വിഷ്ണുനാഥ് എം.എൽ. എ, ഷാഫി പറമ്പിൽ എം.പി ,പ്രിയദർശിനി പബ്ലി eക്കഷൻസ് ഡയറക്ടർ പന്തളം സുധാകരൻ ,എഴുത്തുകാരായ
ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ
കെ.എ. ബീന
ഡോ. മീര അർ നായർ ,പപ്പൻ പയറ്റുവിള ,പ്രിയദർശിനി പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതി ,പ്രോഗ്രാം കോർഡി നേറ്റർ
ഒറ്റ ശേഖര മംഗലം വിജയകുമാർ എന്നിവർ പ്രസംഗിക്കും.