കോണ്‍ഗ്രസ് സമരസംഗമങ്ങള്‍ക്ക് ജൂലൈ 4ന് തിരുവനന്തപുരത്ത് നിന്ന് തുടക്കം.
വിവിധ മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന സമരസംഗമങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ജൂലൈ നാലിന് തിരുവനന്തപുരത്ത് നിന്ന് തുടക്കമാകും.
വഴുതക്കാട് മൗണ്ട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 3ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.