കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരമായ കെ.കരുണാകരന്‍ സെന്ററിന്റെ നിര്‍മ്മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കെപിസിസി പ്രസിഡന്റുമായ കെ.മുരളീധരന്‍ പറഞ്ഞു. നന്ദാവനം ബിഷപ് പെരേര ഹാളിന് എതിര്‍വശത്തുള്ള ഫൗണ്ടേഷന്റെ വകസ്ഥലത്ത് കെട്ടിടത്തിന്റെ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിവെച്ചു. 37 സെന്റ് സ്ഥലത്ത് 23 കോടി മുതല്‍ മുടക്കില്‍ 15 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കഴിഞ്ഞ ദിവസം ഫൗണ്ടേഷന്‍ ബില്‍ഡിംഗിന്റെ ‘പ്ലാന്‍ പ്രകാശനകര്‍മ്മം’ കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചിരുന്നു. കെ.കരുണാകരന്‍ പഠന ഗവേഷണ കേന്ദ്രം, ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് സെന്റര്‍, ലൈബ്രറി, കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിഭാഗം, ഹാളുകള്‍ തുടങ്ങിയവയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. ഫൗണ്ടേഷന്റെ വെബ്സൈറ്റും കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥിയായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ, കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍, നേതാക്കളായ വി.എസ്.ശിവകുമാര്‍, പന്തളം സുധാകരന്‍,അഡ്വ.എം.ലിജു, എന്‍.ശക്തന്‍, അഡ്വ.ജി.സുബോധന്‍, ജി.എസ്.ബാബു, കെ.മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, കരകുളം കൃഷ്ണപിള്ള, എന്‍.പീതാംബരകുറുപ്പ്, റ്റി.ശരദ്ചന്ദ്രപ്രസാദ്, എം.വിന്‍സെന്റ് എം.എല്‍.എ, ജി.വി.ഹരി, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.