
ശബരിമലയിലെ സ്വര്‍ണ മോഷണം അറിഞ്ഞിട്ടും മറച്ചുവച്ചു: കള്ളക്കച്ചവടത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പങ്കാളികള്‍; ഹൈക്കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കാണം: യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
കാലാകാലങ്ങളായി ഒരു വിവാദവും ഉണ്ടാക്കാതെ യു.ഡി.എഫ് സര്‍ക്കാരുകളെല്ലാം കൈകാര്യം ചെയ്തതാണ് ശബരിമലയും അവിടുത്തെ അനുഷ്ഠാനങ്ങളും. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ശബരിമല രാഷ്ട്രയ വിവാദത്തിലാണ്. യുവതീ പ്രവേശനം മുതല്‍ എത്ര പ്രശ്‌നങ്ങളാണുണ്ടായത്. രാഷ്ട്രീയമായി ശബരിമലയെ മുതലെടുക്കുന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇന്ത്യ മുഴുവനുള്ള അയ്യപ്പ ഭക്തര്‍ പവിത്രമായി കരുതുന്ന സന്നിധാനത്ത് ഇതിലും വലിയ എന്ത് സംഭവമാണ് ഉണ്ടാകേണ്ടത്. 2019 ന് ശേഷം നടന്ന കൊള്ള കണ്ടെത്തുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറയുന്നത്. എന്ത് ചര്‍ച്ച ചെയ്യാനാണ്. ചര്‍ച്ചയല്ല നടപടിയാണ് വേണ്ടത്. ചര്‍ച്ച നടത്തി ലഘൂകരിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സമരത്തില്‍ യു.ഡി.എഫ് അടിയുറച്ച് നില്‍ക്കും.