മുന്‍ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെസി ജോസഫിന്റെ നിയമസഭാ പ്രസംഗങ്ങള്‍ അടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബര്‍ 8ന് വൈകുന്നേരം 4.30ന് കെപിസിസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി നിര്‍വഹിക്കും. പികെ കുഞ്ഞാലികുട്ടി പുസ്തകം ഏറ്റുവാങ്ങും.
മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആമുഖ പ്രസംഗം നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല,മുന്‍ കെപിസിസി പ്രസിഡന്റുമാരായ വിഎം സുധീരന്‍, കെ.മുരളീധരന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍,പിസി വിഷ്ണുനാഥ്, ഷാഫിപറമ്പില്‍,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പിജെ ജോസഫ്,ബെന്നി ബഹനാന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍, ചാണ്ടി ഉമ്മന്‍,സജീവ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.