
7-ാമത് ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ആൻഡ് പൊലീസിങ് കോൺഫറൻസ്, ‘കൊക്കൂൺ 2025’-ന്റെ സമാപന സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷാരംഗത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്മേളനമാണ് കേരള പൊലീസ് സംഘടിപ്പിക്കുന്ന ‘കൊക്കൂൺ’.
സൈബർ സുരക്ഷാ ബോധവൽക്കരണത്തിൻ്റെയും നവീകരണത്തിൻ്റയും സുപ്രധാന വേദിയായി ഇതിനകം മാറിക്കഴിഞ്ഞ കൊക്കൂൺ ഈ രംഗത്തെ ഏറ്റവും പുതിയ ചിന്തകളെയും സാധ്യതകളെയും

സമന്വയിപ്പിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഡിജിറ്റൽ പോലീസിംഗ് രംഗത്ത് നവീകരണത്തിന് മുൻതൂക്കം നൽകുന്നതിൽ കേരളാ പോലീസ് എപ്പോഴും മുന്നിലാണ്. സുരക്ഷിതവും സൈബർ കുറ്റകൃത്യങ്ങളില്ലാത്തതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിലേക്കുള്ള നമ്മുടെ
പ്രയാണത്തിന് ‘കൊക്കൂൺ 2025’ കരുത്തുപകരും.