ഡാലസിൽ അന്തരിച്ച പൂഴിക്കാലയിൽ ഷാജി ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്

Spread the love

ഡാലസ്: തിരുവല്ലാ തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന്റെ (70) പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടും.

സംസ്കാരം നാളെ (ശനി) ഉച്ചക്ക് 1.30 മുതൽ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

ഭാര്യ: ഷേർലി, മകൾ: സൂസൻ

സഹോദരങ്ങൾ: പരേതനായ ഫിലിപ്പ് ജോൺസ്, ആനി തോമസ്, സൂസമ്മ ഫിലിപ്പ്, റെയ്ച്ചൽ തോമസ്, ലാലി ഈശോ, അന്ന തോമസ്.

സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *