തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

Spread the love

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്സ് വിജയവും, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായപരിധി 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29ന് 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 04862 222630.

Author

Leave a Reply

Your email address will not be published. Required fields are marked *