
രണ്ടു ദിവസം നീണ്ട സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. മസ്ക്കറ്റിലെയും സലാലയിലെയും വിവിധ പരിപാടികളിൽ അടുത്ത ദിവസങ്ങളിലായി മുഖ്യമന്ത്രി പങ്കെടുക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി.