
പക്ഷിച്ചിറകിന്റെ ആകൃതിയിലുള്ള ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി നാലുചിറ പാലം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. നയനാനന്ദകരമായ കാഴ്ച്ച സമ്മാനിക്കുന്ന ആലപ്പുഴ ജില്ലയിലെ തന്നെ വലിയഴീക്കൽ പാലവും പടഹാരം പാലവും കൂട്ടുംവാതുക്കൽ കടവ് പാലവുമൊക്കെ ഈ സർക്കാരിൻ്റെ കാലയളവിൽ തന്നെയാണ് നാടിന് സമർപ്പിക്കപ്പെട്ടത്. 150 പാലങ്ങളാണ് ഈ സർക്കാർ യാഥാർത്ഥ്യമാക്കിയത്. ഒരു പാലം യാഥാർത്ഥ്യമാകുമ്പോൾ അത് ഇരുകരകളെ മാത്രമല്ല ബന്ധിപ്പിക്കുന്നത്. മനുഷ്യമനസുകളെ കൂടിയാണ്.