കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത് : പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

Spread the love
കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇപ്പോള്‍ തന്നെ പല ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന നിലപാടാണ് പല പദ്ധതികളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഒരു ആനുകൂല്യങ്ങളും ആവശ്യമില്ല, സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരമാണ്. ഇത് പല പദ്ധതികളെയും കുഴപ്പത്തിലാക്കും. നിലവില്‍ കൊടുക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ തന്നെ  പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കാലത്ത് 2500 കൊടുക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 2000 രൂപ നല്‍കുമെന്ന് പറയുന്നത് തട്ടിപ്പാണ്. തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ കുഴപ്പത്തിലാക്കും. കേന്ദ്ര സര്‍ക്കാരിന് അവസരമുണ്ടാക്കി കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് എല്‍.ഡി.എഫ് കരുതുന്ന ഒരു തിരഞ്ഞെടുപ്പ് വിജയവും അവര്‍ക്കുണ്ടാകില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *