വാഗ്മി ഫൈനൽ മത്സരം ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

Spread the love

ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നിയമ വകുപ്പ് സംഘടിപ്പിച്ച മൂന്നാം അഖില കേരള ഭരണഘടനാ പ്രസംഗ മത്സരം ‘വാഗ്മി 2025’ ന്റെ ഫൈനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്തു. മേഖലാതല വിജയികൾക്കുള്ള സമ്മാനങ്ങളും ചീഫ് സെക്രട്ടറി വിതരണം ചെയ്തു. സെക്രട്ടേറിയറ്റ് അനക്സ് II ലെ ശ്രുതി ഹാളിൽ നടന്ന പരിപാടിയിൽ നിയമസെക്രട്ടറി കെ. ജി. സനൽകുമാർ അധ്യക്ഷനായി. അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറി ഷീജ ഡി. കെ. തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *