ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം

Spread the love

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ‘ഇന്ത്യന്‍ നിയമതത്വശാസ്ത്രം: ശാസ്ത്രീയ അടിസ്ഥാനങ്ങളും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരമ്പര സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ആരതി അശോക്, അഡ്വ. പാര്‍വതി മേനോന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനീത് ആർ. എസ്., ഡോ. ടി. മിനി, ഡോ. സരിത ടി. പി., ഡോ. കെ. സി. രേണുക, ഡോ. കവിത എം. എസ്. എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യന്‍ നിയമതത്വശാസ്ത്രം: ശാസ്ത്രീയ അടിസ്ഥാനങ്ങളും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

 

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

Leave a Reply

Your email address will not be published. Required fields are marked *