അമേരിക്കൻ വടക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് “നോർതേൺ ലൈറ്റ്സ്” ദൃശ്യമാകാൻ സാധ്യത

Spread the love

വാഷിങ്ടൺ : ഭൗമകാന്തിക കൊടുങ്കാറ്റിന്റെ (Geomagnetic Storm) സ്വാധീനത്തെ തുടർന്ന് ഇന്ന് രാത്രി (മെയ് 15 ന്)അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിലെ ആകാശത്ത് “നോർതേൺ ലൈറ്റ്സ്” അഥവാ ഔറോറ ബോറിയാലിസ് ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

നാഷണൽ ഓഷ്യനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കിയ മുന്നറിയിപ്പുപ്രകാരം മിനിസോട്ട, വിസ്കോൺസിൻ,മിഷിഗൺ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആകാശം തെളിഞ്ഞാൽ വർണാഭമായ പ്രകാശവിസ്മയം കാണാനാകും.

സൂര്യനിൽ നിന്നുള്ള ശക്തമായ സൗരകണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായി ഇടപെടുമ്പോഴാണ് ഔറോറ രൂപപ്പെടുന്നത്. പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള പ്രകാശതരംഗങ്ങൾ രാത്രിയാകാശത്തിൽ തെളിയുന്ന അപൂർവ കാഴ്ചയാണ് ഇത്.

നഗരപ്രകാശം കുറഞ്ഞ പ്രദേശങ്ങളിൽ രാത്രി വൈകിയും പുലർച്ചെയുമാണ് കാഴ്ച കൂടുതൽ വ്യക്തമായി കാണാൻ സാധ്യതയുള്ളതെന്ന് വിദഗ്ധർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *