ആടറുക്കൽ വിവാദം; പന്നിയുമായി പ്രതിഷേധം

Spread the love

താനെ : മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ റോഡ് മേഖലയിൽ ബക്രീദ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി. ബക്രീദിനായി ആടുകളെ അറുക്കാൻ ഒരുക്കിയ ഷെഡിനെതിരെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ “വരാഹപൂജ” എന്ന പേരിൽ ഒരു പന്നിയെ സ്ഥലത്തെത്തിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

സ്ഥിതി വഷളാകാതിരിക്കാൻ പൊലീസ് അടിയന്തരമായി ഇടപെട്ട് പന്നിയെ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിനിടെ ചെറിയ സംഘർഷങ്ങളും ഉണ്ടായതായും വിവരം

 

Leave a Reply

Your email address will not be published. Required fields are marked *