ഹോംസ്റ്റേ പാർട്ടിയിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

Spread the love

ഡാളസ് : ടെക്സസിലെ ഡാളസിൽ ഹോംസ്റ്റേയിൽ നടന്ന പാർട്ടി വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെസ്റ്റ് ഡാളസിലെ ഷോർട്ട്-ടേം റെന്റൽ ഹൗസിൽ ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

പാർട്ടിക്കിടെ ക്ഷണിക്കപ്പെടാതെയെത്തിയ ചിലരുമായി ഉണ്ടായ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *