മെഡിക്കൽ വിദ്യാർത്ഥി ഹൃദയഘാതത്തെ തുടർന്ന് അയർലൻഡിൽ മരണമടഞ്ഞു

Spread the love

ഡബ്ലിന്‍: ഡബ്ലിന്‍ ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിൽ താമസിക്കുന്ന, ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബേറ്റ് ചർച്ച് ഇടവകാംഗവും എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗവുമായ ബേസിൽ രാജു (22) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ബേസിൽ, ബള്‍ഗേറിയയിലെ വര്‍ണ്ണ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിൽ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. രാജു കുര്യാക്കോസിന്റെയും, ലൂസി മാത്യുവിന്റെയും മകനാണ് ബേസിൽ രാജു .

ഏക സഹോദരി ഡോ. റിയൻസി രാജു.

മരണാനന്തര ചടങ്ങുകളും സംസ്കാരവും ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബേറ്റ് ചർച്ചിൽ വച്ച് പിന്നീട് നടത്തപ്പെടുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *