ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് കോടതി ഉത്തരവ്

Spread the love

വാഷിംഗ്‌ടൺ ഡി സി : യാത്രാവിലക്കിന്റെ ഭാഗമായി മാസങ്ങളായി നിർത്തിവെച്ചിരുന്ന പതിനായിരക്കണക്കിന് ഗ്രീൻ കാർഡ്, അഭയ അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് ഭരണകൂടം തയാറെടുക്കുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ മരവിപ്പിച്ച യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) നടപടി നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി ജോൺ മക്കോണൽ ഉത്തരവിട്ടു.

കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിലും ഉത്തരവ് ഉടനടി നടപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചത് അപേക്ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *