മിസിസിപ്പിയിൽ മോഷണശ്രമത്തിന് പിന്നാലെ പോലീസ് വെടിവെപ്പ്

Spread the love

മിസിസിപ്പി: മിസിസിപ്പിയിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിൽ നടന്ന മോഷണശ്രമത്തിന് പിന്നാലെയുണ്ടായ പോലീസ് വെടിവെപ്പിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. ഒരു മുതിർന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് സെനറ്റോബിയയിലെ വാൾമാർട്ടിന് പുറത്താണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് ഒരു കുട്ടിയുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികളെ പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ കാർ പോലീസുകാരുടെ നേർക്ക് ഓടിച്ചു കയറ്റാൻ നോക്കിയപ്പോൾ ഓഫീസർ വെടിയുതിർക്കുകയായിരുന്നു എന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

വെടിയേറ്റവർ പിന്നീട് പ്രാദേശിക ആശുപത്രിയിൽ എത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *